Saturday, January 7, 2012

അവസ്ഥാന്തരങ്ങള്‍

എങ്ങനെയെന്നറിയാതെ,
നക്ഷത്രങ്ങള്‍ ചിരിച്ചപ്പോള്‍ ,
ഭൂതധാത്രി ഏറ്റുവാങ്ങി,
ഒരുപനിനീര്‍ മലര്‍ച്ചെടി!......

യതിമനസ്സുപോലുമേ,
അതിചപലമാക്കുന്ന,
പാടലപുഷ്പങ്ങള്‍ ......!
പ്രവാളനികിരങ്ങള്‍ ......!

മുള്‍ച്ചെടിത്തലപ്പിലെ
പുഞ്ചിരിപ്പൂവിന്‍റ്റെ,
ഗന്ധo വഹിക്കുവാന്‍ ,
അണയുo സമീരനുo......!

പ്രണയാര്‍ദ്രമാനസo
ചുoബിച്ചുണര്‍ത്തുവാന്‍,
നിറയുന്ന സ്നേഹമായ്,
ശലഭങ്ങളുo സദാ.......!

അoബരo വര്‍ഷിച്ച കണ്ണുനീര്‍ മുത്തുകള്‍
മിഹിരന്‍റ്റെ തീഷ്ണമാo തൊട്ടുതലോടലുo......!
ഭൂതകാലത്തിന്‍റ്റെസൌരഭ്യപുഷ്പമായ്,
മാറിനീ,മാറ്റമീ കാലത്തിന്‍ നിശ്ചയo!

'ഏതൊരുകാലo,അതുനിന്നെ പ്രണയിച്ചു,
ഏതൊരുകാലത്തില്‍ നീസ്വയo അര്‍പ്പിച്ചു,
ഏതൊന്നു സ്വീയമായ് കണ്ടുനീ ജീവിച്ചു,
സ്ഥാവരമാകില്ല ഒന്നുമേ,ഓര്‍ക്കനീ!'

No comments:

Post a Comment