Sunday, January 8, 2012

സാഫല്യo

"വിശന്നു കരയവേ,നിനക്കുഞാനെന്തേകുവാന്‍
അമൃതമായ് മാറുവാന്‍ കഴിവതില്ലമ്മയ്ക്ക്
എങ്കിലും കഴിയുമീയമ്മയ്ക്ക് പലതും......!"

ജന്മം ​പകര്‍ന്നതില്ലെങ്കിലുമമ്മതന്‍
ജന്മജന്മാന്തര പുണ്യമായ് മാറിനീ!
അമ്മതന്‍ കണ്ണുനീര്‍ പൊയ്കയില്‍ മൊട്ടിട്ട,
ആമ്പലാം സൌരഭ്യപുഷ്പമേ,ജീവനേ!

എങ്ങുനിന്നെത്തിയീ കൈകളില്‍ ഓമലേ,?!
ഇന്നെന്‍റ്റെ മാനസം പുണരുന്ന പൈതലേ!
ചെഞ്ജുണ്ടില്‍ തേനും വയമ്പും നിറച്ചു ഞാന്‍,
അമ്മിഞ്ഞപ്പാലോളം ​ശ്രേഷ്ടമായ് തന്നു ഞാന്‍!

"അന്നൊരു പാതിരാ,പൂമരച്ചോട്ടിലായ്,
ആരോവലിച്ചിട്ട പൊതിക്കെട്ടുപോലെനീ......!
ശ്വാനന്‍ മണത്തടുത്തെത്തുന്ന മുന്‍പെയായ് ,
ജീവന്‍റ്റെസ്പന്ദനം ​സ്വായത്തമാക്കി ഞാന്‍ !

"ചെഞ്ജോര പൊടിയുമാറുള്ള പൂമെയ്യിനെ
മാറോടു ചേര്‍ത്തുഞാന്‍ ചുംബിച്ചുറക്കവേ,
ഏങ്ങിക്കരഞ്ഞവള്‍ ,വിഷപ്പിന്‍റ്റെ ചൂടിനാല്‍
കണ്ണുനീര്‍പ്പാലിനാല്‍ ഞാനവള്‍ക്കമ്മയായ്!

"ലോകം വിരല്‍ ചൂണ്ടി,എന്‍ പ്രിയന്‍ പോലുമേ!
കാലം തിരുത്തട്ടെ എന്നാശവെച്ചു ഞാന്‍!
ആരും പഴിക്കാതെയില്ലെന്നറിഞ്ഞിട്ടും
ഈയമ്മ നിന്നെ,പിരിഞ്ഞില്ല പ്രാണനേ!

താരങ്ങള്‍ പോലെകണ്‍ചിമ്മുന്ന നിന്‍ മുഖം ​!
അമ്മതന്‍ കണ്ണുനീര്‍ ബാഷ്പമായ് തീര്‍ക്കയോ!?
താരാട്ടുപാടിഞാന്‍ നിന്നെയുറക്കുമ്പോള്‍ ,
താളംപിടിച്ചുനീ മൂളുന്നതെന്തിനായ്!?

'ജന്മസാഫല്യമാംമാതൃത്വമിന്നിതാ-
കര്‍മ്മസാഫല്യമായ് മാറുന്നു ഓമലേ!
നിശ്ചലമാകില്ല കാലമതുസത്യമേ,നാളെ നീ-
വസന്തത്തില്‍, വിടരുന്ന പൂവാകും !,'

"ഏതൊരു ശലഭവും നിന്മധുനുകരുവാ-
നാശിച്ചു വന്നിടാം, നിന്‍ ഹൃത്ത്  നേടിടാം !
കന്യാമറിയമാം അമ്മതന്‍ സ്നേഹത്തെ,
തള്ളിപ്പറഞ്ഞോടി പോകരുതോമലേ!"

"അമ്മയ്ക്ക് നീയല്ലാതാരുമില്ലോമനേ!
അമ്മതന്‍ പ്രാണനും,അതിലുള്ള താളവും
എന്‍റ്റെ സര്‍വ്വസ്വവും നീതന്നെ ജീവനേ.....!"


"കരയുന്നതെന്തിനായോമലേ,ഇനിമുതല്‍
താതനും,ജ്യേഷ്ടനും ഒക്കെയും അമ്മതാന്‍ !"
ഇനിയൊരു സ്നേഹവും വ്യര്‍ത്ഥമാംരീതിയില്‍
നിന്‍ഹൃത്തിലമ്മതന്‍ സ്നേഹം ​നിറഞ്ഞിടും !"

താരാട്ടുപാടിഞാന്‍ താമാരപ്പൂവിനെ,
താലോലമാട്ടിയുറക്കിക്കിടത്തവേ,
ഏറെപ്രതീക്ഷയോടെന്‍ കുഞ്ഞുമോളുടെ
വാരിളം ​പൂനെറ്റി മുത്തം ​പകര്‍ന്നുഞാന്‍ !

"മകളേ നിനക്കായി നല്‍കിഞാനെന്‍ ജന്മം ​!
മനസ്സില്‍ കുടിവെച്ച പ്രണയവും മാഞ്ഞുപോയ്!
മാതൃത്വമെന്നതാം ഭാഗ്യത്തെക്കാളേറെ,
മാറ്റുള്ളതല്ലൊന്നും! നീയും അറിഞ്ഞിടൂ;"

Saturday, January 7, 2012

അവസ്ഥാന്തരങ്ങള്‍

എങ്ങനെയെന്നറിയാതെ,
നക്ഷത്രങ്ങള്‍ ചിരിച്ചപ്പോള്‍ ,
ഭൂതധാത്രി ഏറ്റുവാങ്ങി,
ഒരുപനിനീര്‍ മലര്‍ച്ചെടി!......

യതിമനസ്സുപോലുമേ,
അതിചപലമാക്കുന്ന,
പാടലപുഷ്പങ്ങള്‍ ......!
പ്രവാളനികിരങ്ങള്‍ ......!

മുള്‍ച്ചെടിത്തലപ്പിലെ
പുഞ്ചിരിപ്പൂവിന്‍റ്റെ,
ഗന്ധo വഹിക്കുവാന്‍ ,
അണയുo സമീരനുo......!

പ്രണയാര്‍ദ്രമാനസo
ചുoബിച്ചുണര്‍ത്തുവാന്‍,
നിറയുന്ന സ്നേഹമായ്,
ശലഭങ്ങളുo സദാ.......!

അoബരo വര്‍ഷിച്ച കണ്ണുനീര്‍ മുത്തുകള്‍
മിഹിരന്‍റ്റെ തീഷ്ണമാo തൊട്ടുതലോടലുo......!
ഭൂതകാലത്തിന്‍റ്റെസൌരഭ്യപുഷ്പമായ്,
മാറിനീ,മാറ്റമീ കാലത്തിന്‍ നിശ്ചയo!

'ഏതൊരുകാലo,അതുനിന്നെ പ്രണയിച്ചു,
ഏതൊരുകാലത്തില്‍ നീസ്വയo അര്‍പ്പിച്ചു,
ഏതൊന്നു സ്വീയമായ് കണ്ടുനീ ജീവിച്ചു,
സ്ഥാവരമാകില്ല ഒന്നുമേ,ഓര്‍ക്കനീ!'

Tuesday, January 3, 2012

ദൂരo

"അന്നുഞാനുo ഒരുകുഞ്ഞായിരുന്നുഞാ-
നമ്മതന്‍ അമ്മിഞ്ഞപ്പാലുനുകര്‍ന്നതുo;
അമ്മയെന്നാദ്യമായ് ചൊല്ലിശീലിച്ചതുo
അമ്മതന്‍ ലാളനയേറ്റു വളര്‍ന്നതുo"

'മറവിതന്‍ ലോകത്തിനപ്പുറo നേര്‍ത്തതായ്,
ഓര്‍ക്കുന്നു ഞാനെന്‍ നഷ്ടസ്വപ്നങ്ങളെ..........!
കൂട്ടരോടൊത്തു കളിച്ചുചിരിച്ചുഞാന്‍,
കൂടാതെ മാങ്കൊമ്പിലേറെയെറിഞ്ഞതുo;
അമ്മ ശ്വാസിച്ചതുo,തല്ലുതന്നതുo പിന്നെ
തന്‍മകളെ കെട്ടിപ്പുണര്‍ന്നതുo,
ഒക്കെയുo ഇന്നെനിക്കോര്‍മ്മകള്‍ മാത്രമായ്.....!

മന്ദമാരുതന്‍ വന്നതുo, പൂവിന്‍
ഗന്ധo പകര്‍ന്നതുo,
ഞാനാപൂതേടിനടന്നതുo, പിന്നാ-
പ്പൂവുകിട്ടാതെ ഞാന്‍ തളര്‍ന്നതുo;

കണ്‍തുറന്നപ്പോള്‍ ഞാനമ്മതന്നരികിലുo,
കണ്ണടയ്ക്കുമ്പോള്‍ വര്‍ണ്ണക്കാഴ്ചയ്ക്കുമുന്നിലുo!
എങ്കിലു സ്വപ്നത്തിന്‍ സത്യമന്വേഷിച്ചുഞാ-
നിന്നുoനടക്കുന്നു, നില്ക്കാതെ...... തളരാതെ..........!

പണ്ടമ്മതന്നതാo അപ്പo കഴിക്കാനാ-
യമ്പിളിമാമനെ കൂട്ടുപിടിച്ചതുo............
പൂച്ചയെക്കണ്ടുo, കാക്കയെകണ്ടുo,
കാര്‍മേഘാവ്ര്‍ത മനസ്സിനെമാറ്റിയതുo....!

പൂമ്പാറ്റയുo പൂപോലഴകുള്ള വസ്തുക്കളുo
പ്രാണനെക്കാളേറ്റo പ്രേമിച്ചുപടിച്ചതുo!
എന്‍ പ്രിയതോഴനോടൊത്താറ്റില്‍ കളിച്ചതുo
മുങ്ങിയുo പൊങ്ങിയുമക്കരെയെത്തിയതുo
പിന്നെ കണ്ടെടുത്തെന്നെ വീട്ടിലെത്തിച്-
ഛന്‍റ്റെ കൈപിടിച്ചീലോകo ചുറ്റിനടന്നതുo

കൂട്ടരിലൊരുവന്‍റ്റെ കയ്യില്‍ കടിച്ചതുo
കുട്ടിതന്‍ ശോകാര്‍ദ്ര രോദനo കേട്ടതുo
സാന്ത്വനിപ്പിച്ചതുo,തല്ലുകൊണ്ടതുo
പിന്നെ, എന്തൊക്കെയോ അവ്യക്തമായതുo..........!

മായില്ലൊരിക്കലുo മമ മനസ്സിന്‍റ്റെ കോണില്‍
മായാതണയുന്ന ഓര്‍മ്മകള്‍ ഏറെയായ്.........!

സന്ധ്യക്കുവന്നണയുമച്ഛന്‍റ്റെകയ്യിലെ
സമ്മാനപ്പൊതി ഞാനഴിക്കുമ്പോള്‍,
ഏതെനിക്കാദ്യമായ് വേണമെന്നറിയാതെ
ആമോദമായ് മനo പൂത്തതാo നാളുകള്‍......!

ഇന്നുഞാനക്കാലമോര്‍ക്കവേ, മനതാരി-
ലേഴായിരo മയില്‍ പീലി വിടര്‍ത്തുന്നു!
കൈവിട്ടബാല്യമേ തിരികെവന്നാലുo നീ,
വന്നെന്നിലാവോളo സ്നേഹo പകര്‍ന്നാലുo....!"